മുംബൈ: ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്മാന് സൈറസ് പല്ലോണ്‍ജി മിസ്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് കാരണം കാറോടിച്ചിരുന്ന സ്ത്രീ സുഹൃത്തായ ഡോക്ടര്‍ അമിത വേഗയില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായത്. 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. ഇതോടെ മുംബൈയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റ് അനാഹിത പന്‍ഡോളെ വില്ലത്തിയാവുകയാണ്. ഇവരുടെ ഭര്‍ത്താവ് ഡാരിയസ് മുന്‍സീറ്റിലായിരുന്നു. അനാഹിതയുടെ ഡാരിയസും ഗുരുതരമായ പരിക്കുകളോടെ ഐസിയുവിലാണ്.
ഇത്രയും വിലപ്പെട്ട ജീവനാണ് അശ്രദ്ധയോടെയുള്ള കാറോടിക്കല്‍ മൂലം പൊലിഞ്ഞത്. മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ ഉണ്ടായ വാഹന അപകടത്തിലാണ് മരണം. ഇന്ന് ഉച്ചകഴിഞ്ഞ് 3.15നാണ് സൂര്യ നദിയിലെ ചരോട്ടി പാലത്തില്‍ അപകടമുണ്ടായത്. പിന്‍സീറ്റില്‍ സഞ്ചരിച്ച മിസ്ത്രിയും ഡാരിയസ് പെന്ഡോളയുടെ സഹോദരനും മരിച്ചു.
ഗുജറാത്തില്‍ നിന്ന് തന്റെ വെള്ളിനിറത്തിലുള്ള മെഴ്സിഡസ് ബെന്‍സില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു മിസ്ത്രി പിന്‍സീറ്റിലായിരുന്നു ഇരുന്നത്.. കാര്‍ ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല്‍ഘര്‍ എസ്പിയാണ് മരണ വിവരം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: