ദുബായ്: വിരാട് കോഹ്ലി വീണ്ടും നെടുംതൂണായപ്പോള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം അര്‍ധശതകം തികച്ച വിരാടിന്റെ (44 പന്തില്‍ 60) മികവില്‍ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ഇരുപതോവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 32-ാം അര്‍ധശതകം നേടിയ വിരാട് അര്‍ധശതകങ്ങളില്‍ രോഹിത് ശര്‍മയെ മറികടന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ 31 എണ്ണം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (16 പന്തില്‍ 28)) കെ.എല്‍. രാഹുലും (20 പന്തില്‍ 28)) മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് തിരിച്ചടിയായി. സൂര്യകുമാര്‍ യദാവ് (13), ഋഷഭ് പന്ത് (14), ദീപക് ഹൂഡ (16) എന്നിവരും രണ്ടക്കം കണ്ടു. 14 എക്സ്ട്രാ റണ്ണുകളും ഇന്ത്യക്ക്. അവസാന രണ്ട് പന്തില്‍ ബൗണ്ടറി നേടിയ രവി ബിഷ്ണോയ് ഇന്ത്യയെ 180 കടത്തി. പാകിസ്ഥാനായി ഷദബ് ഖാന് രണ്ടും നസീം ഷാ, മുഹമ്മദ് ഹസ്നൈന്, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: