ദുബായ്:ദുബായ്: ഹോങ്കോങ്ങിനെ 40 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ കടന്നു. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 41 റണ്‍സെടുത്ത ബാബര്‍ ഹയാത്താണ് ഹോങ്കോങ്ങിന്റെ ടോപ് സ്കോറര്‍.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗന്റേയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 20 ഓവറില്‍ 192 റണ്‍സെടുത്തു. 26 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലി 44 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ്. ടി20 കരിയറിലെ 31-ാം അര്‍ധസെഞ്ചുറി തികച്ച കോലി അര്‍ധസെഞ്ചുറികളുടെ എണ്ണത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പമെത്തി. നാലാം വിക്കറ്റില്‍ കോലിയും സൂര്യകുമാറും ചേര്‍ന്ന് ഏഴോവറില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു.
. ഓപ്പണറായി എത്തിയ രാഹുല്‍ പുറത്താവുമ്പോള്‍ 39 പന്തില്‍ 36 റണ്‍സാണ് നേടിയിരുന്നത്. രണ്ട് സിക്സുകള്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. പതിമൂന്നാം ഓവറിന്റെ അവസാന പന്തിലാണ് രാഹുല്‍ മടങ്ങുന്നത്.മികച്ച തുടക്കമിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: