ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാധ്യമങ്ങള്‍ പടുത്തുയര്‍ത്തിയ വ്യാജപ്രചരണങ്ങള്‍ പൊളിച്ചടുക്കി വിവരാവകാശ രേഖ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഭക്ഷണ ചെലവ് സ്വയം വഹിക്കുകയാണെന്ന് പി.എം.ഒയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് പ്രധാനന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ടൈംസ് നൗവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഭക്ഷണത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ് വ്യക്തമാക്കി. ഭക്ഷണ ചെലവ് സംബന്ധിച്ച ചോദ്യത്തിന് പുറമേ പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ്, വാഹന ചെലവ്, ശമ്പളം എന്നിവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ വസതിക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് സംരക്ഷണം നല്‍കുന്നതെന്നാണ് മറുപടി. അതേസമയം വാഹനങ്ങളുടെ ഉത്തരവാദിത്വം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണ്. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ ശമ്പള വര്‍ധനവെന്നും സെക്രട്ടറി മറുപടിയില്‍ പറയുന്നു.
പ്രധാനമന്ത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് മലയാള മനോരമയും 24 ന്യൂസുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിക്കുന്നത് കിലോയ്ക്ക് 30,000 രൂപ വിലവരുന്ന കൂണ് ആണെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അത് ഹിമാചലിലെ സ്പെഷ്യല്‍ കൂണ് ആണെന്നും ഹിമാലയന്‍ കൂണ് ഒരു ചെറിയ കുമിളല്ല ; അതിന് കിലോയ്ക്ക് 30000 രൂപയാണ് വില. പ്രധാനമന്ത്രി ആയതിനു ശേഷമാണ് അദ്ദേഹത്തിന് ഈ ശീലം തുടങ്ങിയതെന്നും ഇരുമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: