തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ ആരോപണവിധേയയായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയ്ക്ക് ഉയര്‍ന്ന പദവി. സുനന്ദയെ ബാലാവകാശ കമ്മീഷനംഗമായി നിയമിച്ചു. ദത്ത് കൊടുത്ത സംഭവത്തില്‍ ആരോപണ വിധേയയാണ് സുനന്ദ. കുഞ്ഞിനെ അമ്മ അന്വേഷിച്ചിരുന്നു എന്നറിഞ്ഞിട്ടും ദത്ത് തടഞ്ഞില്ലെന്ന് സുനന്ദയ്ക്കെതിരെ അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
അനുപമ എന്ന യുവതിയുടെ കുഞ്ഞിനെദത്ത് നല്കിയ സംഭവമുണ്ടായത് എന്‍ സുനന്ദ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷയായിരിക്കെയാണ്.
ദത്ത് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് അന്വേഷണസംഘം സര്‍ക്കാരിനെ റിപ്പോര്‍ട്ടിലൂടെ ബോധ്യപ്പെടുത്തിയിരുന്നു. യുവതിക്ക് കുഞ്ഞിനെ കണ്ടെത്താന്‍ സമയോചിതമായി ഇടപെടാത്തത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു സുനന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: