ഭുജ്: ഗുജറാത്തില്‍ 2001ലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി നിര്‍മിച്ച സ്മൃതിവന്‍ മെമ്മോറിയല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കച്ചിലെ ജനങ്ങളുടെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തുന്നതും ജീവന് നഷ്ടപ്പെട്ടവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയുമാണ് സ്മൃതിവന്‍ എന്ന് മോദി പറഞ്ഞു. ഭുജ് നഗരത്തോട് ചേര്‍ന്നുള്ള ഭുജിയോ കുന്നില്‍ 470 ഏക്കറിലായിട്ടാണ് സ്മൃതിവന്‍ വ്യാപിച്ചുകിടക്കുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ മെമ്മോറിയലാണ് ഇത്. ഭൂകമ്പം തകര്‍ത്ത ഭുജിലെ ജനങ്ങളുടെ തിരിച്ചുവരവിന്റെ ആഘോഷമായിട്ടാണ് ഇത് കണക്കാക്കുന്നത്. ഭൂകമ്പത്തില്‍ 13000 പേരാണ് മരിച്ചത്.
മരിച്ചവരുടെ പേരുകള്‍ സ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 2001 ലെ ഭൂകമ്പത്തിനു ശേഷമുള്ള ഗുജറാത്തിന്റെ ഭൂപ്രകൃതി, പരിണാമങ്ങളെയും വിശദീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന മ്യൂസിയമാണ് സ്മാരകത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളെ കുറിച്ചും ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചും മ്യൂസിയത്തില്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. 170 ഏക്കറിലെ ആദ്യഘട്ട നിര്‍മാണമാണ് മോദി ഉദ്ഘാടനം ചെയ്തത്.
രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ സംസ്ഥാനത്ത് നിരവധി പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഭുജിലെ റീജിയണല്‍ സയന്‍സ് സെന്ററായ സര്‍ഹദ് ഡയറിയുടെ പുതിയ ഓട്ടോമാറ്റിക് മില്‍ക്ക് പ്രോസസിങ് ആന്‍ഡ് പാക്കിങ് പ്ലാന്റ്, ഗാന്ധിധാമിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ കണ്വെന്ഷന് സെന്റര്‍, അഞ്ജറില്‍ വീര്‍ ബാല്‍ സ്മാരകം, നഖത്രാനയിലെ ഭുജ് 2 സബ്സ്റ്റേഷന് എന്നിവയും മോദി ഉദ്ഘാടനം ചെയ്തു.
ഹന്‍സാല്‍പൂരില്‍ സുസുക്കി മോട്ടോര്‍ ഗുജറാത്ത് ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി നിര്‍മാണ കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിടുകയും സുസുക്കിയുടെ 40-ാം വാര്‍ഷികം ആഘോഷത്തില്‍ സംസാരിക്കുകയും ചെയ്തു. ഹരിയാനയിലെ ഖാര്‍ഖോഡയിലാണ് വാഹന നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മോദിക്കൊപ്പമുണ്ടായിരുന്നു.
ഭുജ് നഗരത്തില്‍ മോദിയുടെ റോഡ് ഷോയും നടന്നു. മോദിയെ വരവേല്‍ക്കാനായി ആയിരക്കണക്കിന് ആളുകളാണ് ആവേശത്തോടെ റോഡിന് ഇരുവശത്തും അണിനിരന്നത്. മൂന്ന് കിലോമീറ്റര്‍ നീണ്ട റോഡ് ഷോ ഹില്‍ ഗാര്ഡന് സര്‍ക്കിള്‍ മുതല്‍ ജില്ലാ വ്യവസായ കേന്ദ്രം വരെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: