ലണ്ടന്‍: മേക്കപ്പിടാതെ വന്ന് ഇംഗ്ലണ്ടില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ മിസ്. ഇംഗ്ലണ്ട് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രം സൃഷ്ടിച്ച് മെലിസ റൂഫ്. സാധാരണ സൗന്ദര്യവര്‍ധക നിര്‍മ്മാണക്കമ്പനികളുടെ ഉല്പന്നങ്ങള്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന വേദികൂടിയാണ് സൗന്ദര്യമത്സരത്തില്‍ മാറ്റുരയ്ക്കപെടുന്ന ഇടങ്ങള്‍.
പക്ഷെ ഇവിടെ മുഖത്ത് ഒരു മേക്കപ്പും തേക്കാതെ, സ്വതസിദ്ധമായ മുഖവുമായാണ് മെലിസ എന്ന 20 കാരി റാമ്പില്‍ എത്തിയത്. ഒക്ടോബര്‍ 17ന് നടക്കുന്ന ഫൈനലില്‍ മത്സരിക്കുന്ന 40 പേരില്‍ മെലിസയുമുണ്ടാകും.
“ഈ വിജയം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. കാരണം പല പെണ്‍കുട്ടികളും ജീവിതത്തി”ല്‍ മേക്കപ്പിടാന്‍ നിര്‍ബന്ധിതരാവുന്ന കാലമാണിത്”- മെലിസ പറയുന്നു. ദൈവം തന്ന സ്വന്തം ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍ സന്തോഷം അനുഭവിക്കുന്ന ആരും മുഖത്തെ മേക്കപ്പ് കൊണ്ട് മൂടാന്‍ ഇഷ്ടപ്പെടില്ല. “- മെലിയ വ്യക്തമാക്കുന്നു.
ചെറുപ്പത്തില്‍ നിര്‍ബന്ധത്തിന് വഴങ്ങി മേക്കപ്പ് ധരിച്ചിരുന്നു. പിന്നീട് ഒഴിവാക്കി. ഇക്കുറി മത്സരത്തില്‍ സൗന്ദര്യവേദികളുടെ കീഴ്വഴക്കം തകര്‍ക്കാന്‍ കൂടി വേണ്ടിയാണ് മേക്കപ്പ് ഒഴിവാക്കി മെലിസ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: