തിരുവനന്തപുരം: തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നതിനാലാണ് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്ന് വിളിച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വെള്ളിയാഴ്ച വിവിധ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖങ്ങളിലായിരുന്നു ഗവര്‍ണ്ണറുടെ ഈ പ്രതികരണം.
പ്രിയവര്‍ഗ്ഗീസിന് അഭിമുഖത്തിന് വിളിക്കാന്‍ പോലും യോഗ്യത ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. “പ്രിയവര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ചട്ടവിരുദ്ധമാണ്.സര്‍വ്വകലാശാല റെഗുലേഷന് അനുസരിച്ച് അധ്യാപന പരിചയം പ്രിയക്ക് ഇല്ല. പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കുന്നതിനാലാണ് സ്റ്റേ ചെയ്തത്. എല്ലാവരേയും നേരിട്ട് വിളിപ്പിച്ച് നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാഷ്ട്രീയയജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാന്‍ ആണ് വിസിയുടെ ശ്രമം. വിസിക്ക് നിയമം പ്രധാനമല്ല. കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത് മുതല്‍ ആണ് ചാന്‍സലര്‍ ആയി തുടരേണ്ടെന്ന് തീരുമാനിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഇനി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതിനാലാണ് തീരുമാനം മാറ്റിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: