തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ നാളെ സംസ്‌കൃതിഭവനില്‍. ‘വിഷന്‍ 2047, ഫ്യൂച്ചര്‍ റെഡി ഇന്ത്യ’ എന്ന സെമിനാര്‍ രാവിലെ 9.30ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യും.
ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി പ്രൊഫ. ഡോ.സി. കേശവദാസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രൊഫ. ഡോ. അരവിന്ദ് വൈദ്യനാഥന്‍, ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ശാസ്ത്രജ്ഞന്‍ ഡോ.പി.വി. മോഹനന്‍, അസി. പ്രൊഫ. ഡോ. കൃതിഗ. കെഐസിഎആര്‍ ഡയറക്ടര്‍ ഡോ.എം.എന്‍. ഷീല, ഡോ.എസ്. രവീന്ദ്രന്‍, സിഎസ്‌ഐആര്‍ ചീഫ് സയന്റിസ്റ്റ് ഡോ.പി. സുജാതാദേവി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
2047ല്‍ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെ ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖല എങ്ങനെ മുന്നേറുന്നു എന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ വിവിധ വകുപ്പുകളിലെ നിരവധി ശാസ്ത്രജ്ഞര്‍ പങ്കെടുക്കുമെന്ന് വിചാരകേന്ദ്രം ജില്ലാപ്രസിഡന്റ് ഡോ.സി.വി. ജയമണി, ദേശീയ സെമിനാര്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ലക്ഷ്മി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: