കൊച്ചി: നിക്ഷേപകരെ ശാക്തീകരിക്കുന്നതിനും വിപണിയില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നതിനും അവരെ പ്രാപ്തരാക്കുവാനുമായി ആക്സിസ് സെക്യൂരിറ്റീസ് ഓഗസ്റ്റ് 26 ന് കൊച്ചിയില്‍ ഓഹരി നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു.
ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ആക്സിസ് സെക്യൂരീറ്റീസിന്റെ ഈ നീക്കം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിക്ഷേപകര്‍ നിക്ഷേപിക്കേണ്ട സമയമാണിതെന്ന് ആക്സിസ് സെക്യൂരിറ്റീസിന്റെ ടെക്നിക്കല്‍ റിസേര്‍ച്ച് തലവന്‍ രാജേഷ് പല്‍വിയ പറഞ്ഞു. കോവിഡ് 19 തകര്‍ച്ചയ്ക്കുശേഷം 2020 മാര്‍ച്ച് മുതല്‍ വിപണിയുടെ നിരന്തര മുന്നേറ്റത്തില്‍നിന്നു വ്യത്യസ്തമായി, 2022 നിക്ഷേപകരോട് ദയ കാണിച്ചില്ല. എന്നിരുന്നാലും ഇപ്പോള്‍ നിക്ഷേപിക്കേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: