തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കടല്‍ മാര്‍ഗം തുറമുഖം ഉപരോധിക്കും. തുറമുഖ കവാടത്തില്‍ നടത്തിവരുന്ന ഉപരോധ സമരത്തിനു പുറമെയാണ് കടല്‍മാര്‍ഗ്ഗം ഉപരോധ സമരം നടത്തുന്നത്.
മന്ത്രിമാരായ അബ്ദുറഹ്മാന്, ആന്റണിരാജു എന്നിവരുമായി ഇടവകാംഗങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചില്ല. സമരം ഒത്ത് തീര്‍പ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മൗനം വെടിയണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
നിയമസഭ സമ്മേളനം ഇന്ന് തുടങ്ങുന്നതിനാല്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇതിനിടെ സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. പുനരധിവാസത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: