തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ മധ്യവയസ്കനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പഴയ ഉച്ചക്കടയക്ക് സമീപം ചൂരക്കാട് സ്വദേശി ജോണ്‍ (45) ആണ് മരിച്ചത്.
മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. പൊഴിയൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: