പത്തനംതിട്ട: ശബരിമല അയ്യപ്പന് 107 പവന് വരുന്ന സ്വര്‍ണ്ണമാല വഴിപാടായി നല്കി വിദേശത്ത് ബിസിനസ് ചെയ്യുന്ന മലയാളി. തിരുവനന്തപരും സ്വദേശിയാണ് ഈ അയ്യപ്പഭക്തന്.
ആറ് ശതമാനം പണിക്കൂലിയും 107 പവന് (862 ഗ്രാം) സ്വര്‍ണ്ണവിലയും കണക്കാക്കിയാല്‍ മാലയുടെ വിപണി വില 44.98 ലക്ഷം രൂപയോളം വരും. ഭക്തന് പേര് വെളിപ്പെടുത്താന്‍ സമ്മതിച്ചിട്ടില്ല.
തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. വെള്ളിയാഴ്ച രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. നടയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നതിനിടയിലായിരുന്നു സ്വര്‍ണ്ണമാല അയ്യപ്പന് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: