തിരുവനന്തപുരം: കോവിഡ് കാലത്ത് പതിനൊന്ന് മാസം കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ ലഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി റേഷന്‍ വ്യാപാരികളുടെ സംഘടന. അറുപത് കോടി രൂപയാണ് കുടിശിക നല്‍കാനുള്ളത്. എന്നാല്‍ കിറ്റ് വിതരണവുമായി സഹകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.
2020 സെപ്റ്റംബർ മുതൽ 2021 ജൂൺ വരെ വിതരണം ചെയ്തതിനും 2021 ഓഗസ്റ്റിലെ ഓണക്കിറ്റിനും ഉൾപ്പെടെയാണ് ഇതുവരെ കമ്മിഷൻ നൽകാത്തത്. ഹൈക്കോടതി ഇടപെട്ടിട്ടും പണം ലഭിച്ചില്ല. 11 മാസത്തെ കുടിശികയിൽ ഒരു മാസത്തെ തുക നൽകാമെന്നും ബാക്കി സേവനമായി കണക്കാക്കണമെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ, അനുവദിച്ച ഒരു മാസത്തെ കമ്മിഷൻ പോലും വ്യാപാരികൾക്ക് ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
കമ്മീഷന് കുടിശിക നല്‍കാത്ത സര്‍ക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനം. നിലവില്‍ കിറ്റ് സൗജന്യമായി കൈപ്പറ്റുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷന് തുക അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കിറ്റ് വിതരണത്തിന്റെ ഗതാഗത ചെലവിനുള്‍പ്പടെ 13 രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അഞ്ച് രൂപ കൂടി അധികമായി നീക്കിവച്ച് സംസ്ഥാനത്തെ 14,500 റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: