ന്യൂദല്‍ഹി: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത, ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇറാനിലേക്കും യുഎഇയിലേക്കും ഉള്ള ഔദ്യോഗിക സന്ദര്‍ശനം ആരംഭിച്ചു. ഇന്ന് ആരംഭിച്ച സന്ദര്‍ശനത്തിന്റെ ഭാഗമായി ഇറാനിലെ ചാബഹാറിലെ ഷാഹിദ് ബെഹെഷ്തി തുറമുഖം, യുഎഇയിലെ ജബല്‍ അലി തുറമുഖം ഉള്‍പ്പെടെ സന്ദര്‍ശിക്കും.
ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ആദ്യത്തെ വിദേശ തുറമുഖ പദ്ധതിയാണ് ചബഹാര്‍ തുറമുഖം. ഈ മന്ത്രിതല സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സമുദ്ര ബന്ധവും ശക്തിപ്പെടുത്തും. യൂറോപ്പ്, റഷ്യ, സിഐഎസ് രാജ്യങ്ങളുമായുള്ള ഇന്ത്യന്‍ വ്യാപാരത്തിനുള്ള കവാടമെന്ന നിലയില്‍ ചബഹാറിന്റെ പ്രാധാന്യത്തിനും ഈ സന്ദര്‍ശനം ഊന്നല്‍ നല്‍കും.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് സര്‍ക്കാരിലെ വിവിധ മന്ത്രിമാരുമായുള്ള ഉഭയകക്ഷി യോഗങ്ങളിലും മന്ത്രി പങ്കെടുക്കും. പരിധിയില്ലാത്ത യാത്രകള്‍ക്കുള്ള നാവികരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരം സംബന്ധിച്ച ഒരു ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ടെഹ്റാന് ആസ്ഥാനമായുള്ള സിഐഎസ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. യുഎഇയില്‍, സര്‍ബാനന്ദ സോനോവാള്‍ ഷിപ്പിംഗ്/ചരക്ക് കമ്പനി മേധാവികളുമായുള്ള വട്ടമേശ യോഗങ്ങളിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: