ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയും (ഐഎഎഫ്) റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും (ആര്‍എംഎഎഫ്) തമ്മിലുള്ള ‘ഉദാരശക്തി’ എന്ന ഉഭയകക്ഷി സൈനിക അഭ്യാസം 2022 ഓഗസ്റ്റ് 16ന് കുവാന്തനിലെ ആര്‍എംഎഎഫ് എയര്‍ ബേസില്‍ സമാപിച്ചു.
നാല് ദിവസം നീണ്ടുനിന്ന ഈ അഭ്യാസത്തില്‍ രണ്ട് വ്യോമസേനകളും ഒന്നിലധികം മേഘലകളിലും വ്യായാമ ക്രമീകരണങ്ങളിലും സങ്കീര്‍ണ്ണമായ വ്യോമാക്രണ അഭ്യാസങ്ങളിലൂടെ യോജിച്ച് പ്രവര്‍ത്തിച്ചു. അഭ്യാസത്തിലുടനീളം, പങ്കെടുത്ത എല്ലാവരും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രൊഫഷണലിസം കാഴ്ചവച്ചുവെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
‘ഉദാരശക്തി’ ഇരു വ്യോമസേനകള്‍ക്കും പരസ്പരം മികച്ച രീതികള്‍ പങ്കുവെക്കാനുള്ള അവസരം നല്കി. പരമ്പരാഗതമായ സമാപന ചടങ്ങിലൂടെ അഭ്യാസം അവസാനിച്ചു. എയര്‍ ബേസിന് മുകളിലൂടെ ടൗ30ങഗക, ടൗ30 ങഗങ വിമാനങ്ങളുടെ ഏഴ് വിമാന രൂപീകരണ ഫ്ലൈ പാസ്റ്റും നടന്നു. പിച്ച് ബ്ലാക്ക്22 അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വ്യോമസേന സംഘം ഇനി ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്ക് പറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: