തൃശൂര്‍: റയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ കോട്ടേര്ഴ്സ് കെട്ടിട സമുച്ചയത്തിലെ പുല്ലുണക്കാനുള്ള കീടനാശിനി തെളിച്ചത് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെയാണ്. റയില്‍വേ ജോലികള്‍ ചെയ്യുന്ന കരാര്‍ തൊഴിലാളികളാണ് ട്രെയിന്‍ കയറാനായി എത്തുന്ന യാത്രക്കാര്‍ നടക്കുന്ന വഴിയ്ക്ക് അരികില്‍ മുന്നറിയിപ്പുകളോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് കീടനാശിനി പ്രയോഗിച്ചത്.
നിശ്ചിത അളവില്‍ വെള്ളത്തില്‍ കലക്കിയ കീടനാശിനി മിശ്രിതമാണ് പുല്ലുണക്കാനായി മെഷീന് ഉപയോഗിച്ച് തളിച്ചത്. യാത്രക്കാരുടെ മുഖത്തേക്ക് കീടനാശിനി തെറിച്ചു വീഴുന്ന തരത്തില്‍ ഒരു സുരക്ഷാ മുന്‍കരുതലുകളും കരാര്‍ തൊഴിലാളികള്‍ സ്വീകരിച്ചിരുന്നില്ല. കീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട സുരക്ഷാമുന്‍കരുതലുകള്‍ കൃത്യമായി വ്യവസ്ഥയുണ്ട്. ശാസ്ത്രീയ പരിശീലനം ലഭിച്ചവര്‍ മാത്രമേ കീടനാശിനി പ്രയോഗം നടത്താന്‍ പാടുള്ളു എന്നാണ് വകുപ്പ് മേധാവികള്‍ പറയുന്നത്.
കാലുറകള്‍, ബൂട്ട്, കീടനാശിനിയുടെ സ്വഭാവത്തിനനുസരിച്ചുള്ള മുഖാവരണം എന്നിവ ധരിച്ചു മാത്രമേ തളിക്കാന്‍ പാടുള്ളു എന്നും കാറ്റടിക്കുന്ന സാഹചര്യത്തില്‍ തളിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഓരോ കീടനാശിനികളും ഒരു ലിറ്റര്‍ വെള്ളത്തില്‍ എത്ര മില്ലിലിറ്റര്‍/ ഗ്രാം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. ഇത് കൃത്യമായി പാലിക്കാത്തതാണ് മിക്കപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്.
30 മൈക്രോണ്‍ വലിപ്പമുള്ള ഒരു തുള്ളി കീടനാശിനി, ഏകദേശം 10 മീറ്റര്‍ ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമില്‍ നിന്നും പറത്തിവിട്ടാല്‍ സാധാരണ വേഗത്തില്‍ മാത്രം കാറ്റടിക്കുന്ന അവസരത്തില്‍ പോലും അത് തിരികെ മണ്ണിലെത്തുന്നതിന് മുമ്പ് 47 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിരിക്കും. അതിനാല്‍ രാസവിഷപ്രയോഗങ്ങള് പരമാവധി കുറയ്ക്കുകയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: