തൃശൂര്‍: സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന് വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടര്‍, പ്രിന്റര്‍, എല്‍സിഡി പ്രൊജക്ടര്‍, മൈക്ക് സെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൈമാറി. സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മല്ലിക ദേവന് അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ നസീമ ഹംസ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി എസ് രമേഷ്, തളിക്കുളം ബ്ലോക്ക് മെമ്പര്‍ സി ആര് ഷൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമാണ് പദ്ധതി നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ വലപ്പാട് ഗ്രാമപഞ്ചായത്തിലെ ആശാവര്‍ക്കര്‍മാര്‍, മണപ്പുറം ഫൗണ്ടേഷന് സാമൂഹിക പ്രതിബദ്ധത വിഭാഗം ഭാരവാഹികളായ സഞ്ജയ്, ശരത്ത്, അഖില, രേഷ്മ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: