ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്നും പന്ത്രണ്ട് യാത്രക്കാരുമായി യാത്ര തിരിച്ച വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഹൈദരാബാദില്‍ നിന്നും യാത്ര തിരിച്ച ചാര്‍ട്ടേഡ് വിമാനമാണ് പാകിസ്ഥാനില്‍ ഇറങ്ങിയത്. അല്പ സമയത്തിന് ശേഷം വിമാനം പറന്നുയരുകയും ചെയ്തു. സംഭവം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (സിഎഎ) വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വിമാനം കറാച്ചിയിൽ ഇറങ്ങിയതെന്ന് പാക് മാദ്ധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയത്. അന്താരാഷ്ട്ര ചാര്‍ട്ടര്‍ വിമാനം ഇന്ത്യയില്‍ നിന്നാണ് പറന്നുയര്‍ന്നതെന്നും, ഇതല്ലാതെ രാജ്യവുമായി ഈ സര്‍വീസിന് ബന്ധമൊന്നും ഇല്ലെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെളിപ്പെടുത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സാങ്കേതിക തകരാര്‍ മൂലം കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ കറാച്ചിയില്‍ ഇറക്കിയിരുന്നു. സ്പൈസ് ജെറ്റിന്റെ ദല്‍ഹി-ദുബായ് വിമാനം ജൂലായ് അഞ്ചിന് കറാച്ചിയില്‍ അടിയന്തര ലാന്റിംഗ് നടത്തി. എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ജൂലായ് 17ന് ഇന്‍ഡിഗോയുടെ ഷാര്‍ജ-ഹൈദരാബാദ് വിമാനവും കറാച്ചിയില്‍ ഇറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: