ന്യൂദല്‍ഹി: വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിഭജന വേളയില്‍ ജീവന് നഷ്ടപ്പെട്ട എല്ലാവര്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ന്, വിഭജനഭീതിയുടെ അനുസ്മരണ ദിനത്തില്‍, വിഭജനകാലത്ത് ജീവന് നഷ്ടപ്പെട്ട എല്ലാവര്ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നമ്മുടെ ചരിത്രത്തിലെ ആ ദാരുണമായ കാലഘട്ടത്തില്‍ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരാണ് വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് ഇന്ത്യയുടെ വിഭജന സമയത്ത് ജനങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെയും ഇരകളാകപ്പെട്ടതിന്റെയും അനുസ്മരണമാണ്. വിഭജനത്തില്‍ നിരവധി കുടുംബങ്ങള്‍ പലായനം ചെയ്യുകയും നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
വിഭജനകാലത്ത് 10 മുതല്‍ 20 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. രണ്ടു ദശലക്ഷത്തിനടുത്ത് ആളുകള്‍ മരണപ്പെടുകയും ചെയ്തു. സാമൂഹിക വിഭജനം, പൊരുത്തക്കേടുകള്‍ എന്നിവ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഐക്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മനുഷ്യ ശാക്തീകരണത്തിന്റെയും ആത്മാവിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യക്കാരെ ഓര്‍മ്മിപ്പിക്കുകയാണ് ഇത് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: