കൊച്ചി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52) ആണ് മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം.
ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന് കിരണ്‍ കത്തി ഉപയോഗിച്ചു കുത്തിയത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വയറിന്റെ ശസ്ത്രക്രിയ നടത്തി. പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. മകന് കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
കിരണ്‍ ഒട്ടേറെ അടിപിടി കേസുകളിലും മാല മോഷണ കേസിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മേരിയും കിരണും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുത്തേറ്റ മേരിയെ കിരണാണ് അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്നു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കിരണ്‍ പോലീസ് പിടിയില്‍ ആകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: