തിരുവനന്തപുരം: ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിജ്ഞാന ഭാരതി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നടത്തുന്ന ഏകദിന സെമിനാര്‍ ആഗസ്റ്റ് 12 തിരുവനന്തപുരം കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി മ്യൂസിയത്തില്‍ സംഘടിപ്പിക്കും.
രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. ‘Struggle for Swatantrata and Science: Role of Vikram Sarabhai’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. വി.എന്‍. സഞ്ജീവന് അധ്യക്ഷത വഹിക്കും.
തിരവനന്തപുരം എന്‍ഐഐഎസ്ടി യിലെ ഡോ. യു.എസ്. ഹരീഷ് സ്വാഗതം പറയു ചടങ്ങില്‍ വിജ്ഞാന ഭാരതി ദേശീയ സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ ആമുഖ പ്രസംഗം നടത്തും. തിരുവനന്തപുരം ജില്ലയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ഡോ. എസ്. ഉണ്ണികൃഷ്ണന്‍നായര്‍ (ഡയറക്ടര്‍. വി.എസ്. എസ്.സി), ഡോ. സാം. ഡി. ദേവ് (ഡയറക്ടര്‍, ഐ.എസ്.എസ്.ടി.), പ്രൊഫ. ജെ.എന്‍. മൂര്‍ത്തി (ഡയറക്ടര്‍, ഐ.ഐ.എസ്.ഇ.ആര്) എന്നിവര്‍ ആശംസ കളര്‍പ്പിച്ച് സംസാരിക്കും.
വിജ്ഞാന ഭാരതി സംഘടിപ്പിക്കു ദേശീയ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ വിദ്യാര്‍ത്ഥി വിഗ്യാന്‍ മന്ഥന്റെ ബ്രോഷര്‍ ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്. സോമനാഥ് പ്രൊഫ. ജെ.എന്‍. മൂര്‍ത്തിക്ക് നല്കി പ്രകാശനം ചെയ്യും. 11 മണി മുതല്‍ വിദ്യാര്‍ത്ഥികളുമായി സംവാദം, അതിന് ശേഷം ബഹിരാകാശ ശാസ്ത്ര മേഖലയിലെ പ്രമുഖരുടെ വിഷയാവതരണം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടെക്നിക്കല്‍ സെഷന് എന്നിവയും ഉണ്ടാകും.
ലൈഫ്, വര്‍ക്ക് ആന്ധ് വിഷന്‍ ഓഫ് വിക്രം സാരാഭായി എന്ന വിഷയത്തില്‍ ഷിജു ചന്ദ്രന് (ഗ്രൂപ്പ് ഡയറക്ടര്‍, ടിഡിഎംജി, വി.എസ്.എസ്.സി), ഭാരത ബഹിരാകാശ പദ്ധതി: നാഴിക കല്ലും ഭാവി ലക്ഷ്യങ്ങളും എന്ന വിഷയത്തില്‍ യു. ശ്രീരേഖ (ഗ്രൂപ്പ് മേധാവി, പിപിഇജി, വി.എസ്.എസ്.സി) എന്നിവര്‍ സംസാരിക്കും.
വൈകുന്നേരം നാല് മണിക്ക് നടക്കു സമാപന ചടങ്ങില്‍ വിജ്ഞാന ഭാരതി ദേശീയ സെക്രട്ടറി പി.എ. വിവേകാനന്ദ പൈ അധ്യക്ഷത വഹിക്കും. സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും.
പരിപാടി ഓണ്‍ലൈനില്‍ വീക്ഷിയ്ക്കുന്നതിനുള്ള ലിങ്ക് https://fb.me/e/2dgDkJ5D5?ti=wa
പ്രതികരിക്കാൻ ഇവിടെ എഴുതുക: