തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അമൃത മഹോത്സവ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 13, 14 ,15 തീയതികളില്‍ 4000 കേന്ദ്രങ്ങളില്‍ ഗ്രാമോത്സവം സംഘടിപ്പിക്കും. 1947 ല്‍ സ്വാതന്ത്യം കിട്ടിയ ദിവസം ഗ്രാമത്തില്‍ നടന്ന ചടങ്ങ് അനുസ്മരിക്കുകയാണ് പ്രധാന ഇനം. സ്വാതന്ത്രസമര സേനാനികളുടെ ബന്ധുക്കളെ ആദരിക്കല്‍, കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടേയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളുടേയും നാടക- നൃത്ത ആവിഷ്ക്കാരങ്ങള്‍, മഹാപുരുഷന്മാരുടെ സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന, നിശ്ചലദൃശ്യ പ്രദര്‍ശനം, സാമൂഹ്യ വന്ദേമാതര ആലാപനം, ചിത്രരചന മത്സരം, ഭാരതമാതാപൂജ തുടങ്ങി വ്യത്യസ്ഥങ്ങളായ പരിപാടികള്‍ നടക്കും.
‘സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സ്ത്രീകളുടെ പങ്ക് ‘ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വനിതാ സമ്മേളനങ്ങള്‍, പ്രശസ്തചിന്തകര് പങ്കെടുക്കുന്ന വിചാരോത്സവം, വിദ്യാര്‍ത്ഥി സംഗമം എന്നിവയും സംഘടിപ്പിക്കും. 100 കേന്ദ്രങ്ങളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ ഒരു ലക്ഷം പേര് പങ്കെടുക്കും. രക്തദാനം ഉള്‍പ്പെടെ വിവിധ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. സ്വാതന്ത്ര്യസമര ചരിത്രത്തിലെ സ്വാഭിമാന ചരിത്രമുണര്‍ത്തുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യും.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘാടക സമിതി പൊതുകാര്യദര്‍ശി എം ജയകുമാര്‍, ഉപാധ്യക്ഷന്‍ ഡോ കെ എന്‍ മധുസൂദനന് പിളള, ജില്ലാ സംയോജകന്‍ ആര് കൃഷ്ണകുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: