തൃശൂര്‍ : റോഡിലെ കുഴി അടയ്ക്കല്‍ താത്കാലികമായല്ല പ്രശ്നം പരിഹരിക്കണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശവുമായി ദേശീയ പാതാ അതോറിട്ടി. കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്കിയ നിര്‍ദ്ദേശത്തിലാണ് ഇത്തരത്തില്‍ കര്‍ശ്ശന താക്കീത് നല്‍കിയിരിക്കുന്നത്. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ കരാര്‍ കമ്പനിയുടെ കുഴിയടയ്ക്കല്‍ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൊരട്ടി, ഡിവൈന്‍, ചാലക്കുടി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മഴക്കാലത്ത് നടത്തുന്ന കോള്‍ഡ് മിക്സിങ് അപര്യാപ്തമാണ്. ഇവിടെ ഉറപ്പുള്ള ഹോട്ട് മിക്സിങ് നടത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് മെഷീനുകള്‍ ഈ മേഖലയില്‍ എത്തിച്ച് ഉറപ്പുള്ള ടാറിങ് നടത്തണമെന്നും താത്കാലികമായുള്ള കുഴിയടയ്ക്കല്‍ അല്ല. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
കോള്‍ഡ് മിക്സിങ് പായ്ക്കറ്റുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം ഇടപ്പള്ള മണ്ണുത്തി ദേശീയ പാതയിലെ കരാറുകാര്‍ കുഴി അടച്ചത്. ഇത്തരത്തില്‍ 16 ഇടങ്ങളിലാണ് കരാര്‍ കമ്പനി കുഴി അടയ്ക്കാന്‍ ശ്രമിച്ചത്. റോഡ് റോളര്‍ ഉപയോഗിക്കാതെ കുഴിയുള്ള സ്ഥലങ്ങളില്‍ പേരിന് മാത്രം കോള്‍ഡ് മിക്സ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. ഇതില്‍ പലതും തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും കുഴിയാവുകയും ചെയ്തു.
കരാര്‍ കമ്പനി ജീവനക്കാരുടെ മേല്‍നോട്ടമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കുഴി അടച്ചത്. പിന്നാലെ ഹൈക്കോടതി ഇതിനെതിരെ പരാമര്‍ശം നടത്തുകയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹൈക്കോടതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: