കാസര്‍കോഡ് : പടന്ന സര്‍ക്കാര്‍ യുപി സ്കൂളിലെ അധ്യാപകന് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണക്ക് തെറ്റിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കിയെന്നും, വിദ്യാര്‍ത്ഥിനിയുടെ പുറത്ത് അധ്യാപകന് ഇടിച്ചെന്നുമാണ് ആരോപണം.
കഴിഞ്ഞ മാസം 19 നാണ് സംഭവം. യുപി സ്കൂള്‍ അധ്യാപകന് മനോജിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും കഴുത്ത് വേദന ഇപ്പോഴും മാറിയിട്ടില്ല. വീണ്ടും ആ സ്കൂളിലേക്ക് പോകാന്‍ പേടിയാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. അതേസമയം സംഭവം സ്കൂളില്‍ അറിയിച്ചെങ്കിലും അധ്യാപകനെതിരെ നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇത് പുറത്തറിയുന്നത്.
അധ്യാപകനെ സ്ഥലം മാറ്റാമെന്ന മധ്യസ്ഥരുടെ ഉറപ്പിലാണ് ആദ്യം പോലീസില്‍ പരാതി നല്‍കാതിരുന്നത്. പിന്നീട് നടപടിയുണ്ടാകാത്തതിനാല്‍ പിന്നീട് ബാലാവകാശ കമ്മീഷനിലും പോലീസിലും പരാതി നല്‍കുകയായിരുന്നു. കുട്ടിയെ അവിടെ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റിയതായും പിതാവ് പറഞ്ഞു
സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചന്തേര പോലീസും കേസെടുത്തു. അതേസമയം അധ്യാപകന് മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. ആരോപണ വിധേയനായ അധ്യാപകന് ഇപ്പോള്‍ മെഡിക്കല്‍ ലീവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: