ന്യൂയോര്‍ക്ക്: തമിഴ്നാട്ടില്‍ നിന്ന് കാണാതായ പാര്‍വ്വതീ ദേവി വിഗ്രഹം ന്യൂയോര്‍ക്കിലെ പുരാവസ്തു ലേല കേന്ദ്രത്തില്‍ കണ്ടെത്തി. തമിഴ്നാട് പുരാവസ്തു വകുപ്പിലെ വിഗ്രഹ വിഭാഗം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് അരനൂറ്റാണ്ടു മുന്‍പു കാണാതായ വിഗ്രഹം കണ്ടെത്തിയത്. കുംഭകോണം തണ്ടന്‍തോട്ടിലെ നടനപുരേശ്വരശിവ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണിത്.
1971ലായിരുന്നു വിഗ്രഹം മോഷണം പോയത്. 2019ല്‍ കെ.വാസു എന്നയാള്‍ നല്കിയ പരാതിയില്‍ ഐഡല്‍ വിങ് ഇന്‍സ്പെക്ടര്‍ എം. ചിത്ര കേസ് എടുത്ത് അന്വേഷണം തുടങ്ങി. ചോള കാലത്തെ വിഗ്രഹം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ മ്യൂസിയങ്ങളിലും ലേലശാലകളിലും തിരച്ചില്‍ നടത്തി. വിഗ്രഹം ന്യൂയോര്‍ക്കിലെ ബോണ്‍ഹാംസ് ലേല കേന്ദ്രത്തില്‍ കണ്ടെത്തി.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോളരാജാക്കന്മാരുടെ കാലഘട്ടത്തില്‍ ചെമ്പ്-സങ്കര ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഇതിന് 52 സെന്റീമീറ്റര്‍ ഉയരമുണ്ട്. വിഗ്രഹത്തിന്റെ മൂല്യം 2.12 ലക്ഷം യുഎസ് ഡോളര്‍ (1.68 കോടി രൂപ) ആണെന്ന് ഡിജിപി ജയന്ത് മുരളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: