കൊച്ചി : മങ്കിപോക്സ് ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ആശുപത്രിയില്‍ നിന്നും ചാടിപ്പോയി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുപി സ്വദേശിയായ 30 കാരനാണ് ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്.
ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ചിക്കന്‍പോക്സ് ആണെന്നു സ്ഥിരീകരിച്ചു. അതിനു ചികിത്സയില്‍ കഴിയുന്നതിനിടെയാണു കടന്നുകളഞ്ഞത്. കോവിഡ് ബാധിതര്‍ക്കുള്ള വാര്‍ഡിലാണു യുവാവിനെ കിടത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴാണു മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം മങ്കിപോക്സ് ലക്ഷണത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴ് വയസുകാരിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുകെയില്‍ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: