കൊല്ലം: അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോര്‍ച്ച ജില്ല കമ്മിറ്റി ‘തിരംഗ യാത്ര’ ബൈക്ക് റാലി സംഘടിപ്പിച്ചു. ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയില്‍ നിന്നും ആരംഭിച്ച റാലി പീരങ്കി മൈതാനിയിലെ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നില്‍ സമാപിച്ചു. സാമാപനം യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര് പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍ അജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. അഖില്‍, രാഹുല്‍ കൃഷ്ണന് ആര്. വി എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ഗോകുല്‍. ബി, ഗോപകുമാര്‍.യു, അഭിനസ്സ്. എം, ദീപുരാജ്.വി,ഐടി സെല്‍ കണ്‍വീനര്‍ അര്‍ജുന്‍മോഹന്‍, ജില്ല കമ്മിറ്റി അംഗം വിഷ്ണു രാമചന്ദ്രന്, മണ്ഡലം പ്രസിഡന്റ്മാരായ സൂരജ്സോമന്, ഉണ്ണികൃഷ്ണന്, പ്രവീണ്‍ പാരിപ്പള്ളി, ശരത് മാമ്പുഴ, അബിന്‍ ഷണ്മുഖന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: