തായ്പേയ്: തായ്വാന്- ചൈന സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തായ്വാന്റെ മിസൈല്‍ ഗവേഷണ സംഘത്തിലെ ഉപമേധാവിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പിംഗ്ടംഗിലെ്, ഹോട്ടല്‍ മുറിയില്‍ ഔ യാങ് ലിഹ്സിംഗിനെ അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃയദാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
നാഷണല്‍ ചുംഗ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഉപമേധാവിയാണ് ഔ യാങ് ലിഹ്സിംഗ്.ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഹ്സിംഗ് പിംഗ്ടംഗില് എത്തിയത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൊലപാതകത്തിനുള്ള സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.
നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനെ തുടര്‍ന്ന് പ്രകോപിതനായ ചൈന തായ്വാനെ വളഞ്ഞ് സൈനിക അഭ്യാസം തുടരുന്ന സാഹചര്യത്തിലാണ് ഈ ദുരൂഹ മരണവും. നൂറ് യുദ്ധവിമാനങ്ങളും 13 പടക്കപ്പലുകളും ഇതിനകം അഭ്യാസത്തിന്റെ ഭാഗമായെന്നാണ് ചൈനയുടെ പ്രതികരണം. ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും തായ്വാന് കടലിടുക്കില്‍ അതിര്‍ത്തി കടന്നെന്ന് തായ്വാന് ആരോപിച്ചു. തായ്വാനെ ആക്രമിക്കാന്‍ ചൈന ഒരുങ്ങുന്നുവെന്നും തായ്വാന് പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: