തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. മുപ്പത് സെൻ്റീമീറ്റർ ഉയർത്തിയ ഷട്ടറിലൂടെ സെക്കൻ്റിൽ 534 ഘനയടി ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മൂന്നു ഷട്ടറുകള്‍ ഉയര്ത്തുമെന്ന്ന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചിരുന്നു. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
രാത്രി വൈകിയും ഡാമിന്റെ വൃഷ്ടിപ്രദേശത്തില്‍ കനത്ത മഴ പെയ്തിരുന്നു. ഇന്നലെ തന്നെ തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടിരുന്നു. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. ആദ്യം 500 ഘനയടിയും തുടര്‍ന്ന് 1000 ഘനയടി വെള്ളവുമാണ് തുറന്നുവിടുക.
റൂള്‍ കര്‍വ് പ്രകാരം 137.1 അടിയാണ് പരമാവധി സംഭരിക്കാന്‍ അനുമതിയുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കിയത്. അധിക ജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാല്‍ അതും തുറന്നുവിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: