തായ്വാന്: യുഎസ് സെനറ്റര്‍ നാന്‍സി പെലോസി ആരംഭിച്ച ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെ തായ്വാനില് യുദ്ധകാഹളം. ചൈനയുമായി യുദ്ധത്തിന് തയ്യാറെടുക്കാനാണ് തായ്വാന് ഭരണകൂടം ആഹ്വാനം ചെയ്തത്. ഉദ്യോഗസ്ഥരുടെയും സൈനികരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്. യുദ്ധത്തിനുള്ള പശ്ചാത്തലം വിലയിരുത്തിയതിനുശേഷം വ്യോമസേനയെ വിന്യസിച്ചതായി തായ്വാന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നാല് ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെയാണ് തായ്വാനില് സൈനികനീക്കത്തിന് നിര്‍ദേശമുയരുന്നത്. 25 വര്‍ഷത്തിനിടെ ആദ്യമായി തായ്വാന് സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണ് പെലോസി.
പെലോസിയുടെ വരവിനെതിരെ ചൈന ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് തായ്വാന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. പെലോസിയുടെ യാത്ര മുന്നോട്ട് പോയാല്‍ ‘ഗുരുതരമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
”തീയില്‍ കളിക്കുന്നവര്‍ നശിക്കും. ഏത് സാഹചര്യത്തിനും ചൈന പൂര്‍ണ സജ്ജരാണെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) ഒരിക്കലും വെറുതെയിരിക്കില്ലെന്നും യുഎസിനെ ഓര്‍മ്മിപ്പിക്കുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: