ന്യൂദല്‍ഹി: രാജ്യത്തെ മങ്കി പോക്സ് വ്യാപനം നിരീക്ഷിക്കാന്‍ ദൗത്യസംഘത്തെ (ടാസ്ക് ഫോഴ്സ്) നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. നിതി ആയോഗ് അംഗം വി കെ പോള്‍ പ്രത്യേക സംഘത്തെ നയിക്കും. രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യു എ ഇയില്‍ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത് . ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
തൃശ്ശൂരില്‍ മരിച്ച യുവാവ് മങ്കിപോക്സ് സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും, മരണകാരണം മങ്കിപോക്സ് ആണോയെന്ന് സംശയിക്കുന്ന സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഫോഴ്സിനെ നിയമിക്കാന്‍ തയ്യാറെടുക്കുന്നത്. രോഗം അറിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാതിരിക്കുന്നത് തടയാനും കൃത്യമായ സമയത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയമാകാനും ടാസ്ക് ഫോഴ്സ് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: