തിരുവനന്തപുരം : സംസ്ഥാനത്തെ മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിറ്റിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് വ്യാപനശേഷി കുറവുള്ളതാണെന്ന് വ്യക്തമായത്.
എ2 വൈറസുകളാണ് മങ്കിപോക്സിന് കാരണമെന്നാണ് ജിനോം സ്വീകന്‍സ് പഠനത്തില്‍ നിന്ന് വ്യക്തമായത്. എ.2 വകഭേദത്തിന് വ്യാപനശേഷി കുറവാണ്. എന്നാല്‍ ലോകമെമ്പാടുമുള്ള ഭൂരിഭാഗം ജീനോമുകളും ബി.1 വകഭേദത്തില്‍പ്പെട്ടതാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മങ്കിപോക്സ് വൈറസിന്റെ എ.2 വിഭാഗത്തില്‍പ്പെട്ടതാണ്. അതിനാല്‍ ആശങ്ക വേണ്ടെന്നും വിദഗ്ധര്അറിയിച്ചു.
അതിനിടെ മങ്കിപോക്സ് വാക്സീന് വികസിപ്പിക്കാന്‍ കേന്ദ്രം. വാക്സീന് വികസിപ്പിക്കുന്നതിനായി മരുന്ന് കമ്പനികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം താല്പര്യപത്രം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: