ചെന്നൈ: ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ തമിഴ്നാട്ടില്‍ നടക്കുന്ന 44ാമത് ചെസ് ഒളിമ്പ്യാഡിന്റെ എല്ലാ പ്രമോഷന് പരസ്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പ്രധാനമന്ത്രി പങ്കെടുക്കേണ്ട പരിപാടിയാണെങ്ങില് ചിത്രം ഉള്‍പ്പെടുത്തണം. അദേഹത്തിനു പങ്കെടുക്കാന്‍ സാധിക്കുമൊ ഇല്ലയോ നോക്കേണ്ട ആവശ്യമില്ലെന്നും മധുര ബെഞ്ച് വ്യക്തമാക്കി.
കൂടാതെ, പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും പ്രതിച്ഛായ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടു. ശിവഗംഗ സ്വദേശിയായ രാജേഷ് കുമാര്‍ മദ്രാസ് ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്. അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രങ്ങളുള്ള നിരവധി പരസ്യ ബോര്‍ഡുകളും പരസ്യങ്ങളും സംസ്ഥാനത്ത് സ്ഥാപിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താതത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
വ്യാഴാഴ്ച 44ാമത് ചെസ് ഒളിമ്പ്യാഡ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, നടന് രജനികാന്ത്, മറ്റ് നിരവധി പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യാഡ് നേരത്തെ റഷ്യയിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉക്രൈനിനെതിരായ റഷ്യയുടെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: