മംഗളൂരു : യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ രണ്ട് പേര് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
കര്‍ണാടകത്തിലെ ഹസന് സ്വദേശിയാണ് സാക്കിര്‍. സാക്കീറിനെതിരെ നേരത്തെയും കേസുകളുണ്ട്. പ്രതികള്‍ കേരളത്തിലേക്ക് കടക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംഭവത്തില്‍ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു.
പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിനുപിന്നാലെയാണ് പിഎഫ്ഐ പ്രവര്‍ത്തകര്‍ പിടിയിലായിരിക്കുന്നത്.
അതേസമയം പ്രതികള്‍ ഉപയോഗിച്ചിരുന്നത് കേരള രജിസ്ട്രേഷനുള്ള ബൈക്കാണ്. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഗളൂരു എസ്പി, കാസര്‍കോട് എസ്പിയുമായി സംസാരിച്ചിട്ടുണ്ട്. സഹായം തേടി കേരള ഡിജിപിയേയും കര്‍ണ്ണാടക പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: