കുന്നത്തൂര്‍: ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയില്‍ പുതിയ ഭരണസമിതി അധികാരമേറ്റു. ക്ഷേത്രത്തിലെ ഊരാളിക്ക് മുന്നില്‍ സത്യപ്രസ്താവന നടത്തി അധികാര കൈമാറ്റവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി, ഇടയ്ക്കാട് വടക്ക്, ഇടയ്ക്കാട് തെക്ക്, അമ്പലത്തും ഭാഗം കരകളിലെ വിവിധ ഹൈന്ദവ സമുദായ വിഭാഗങ്ങളില്‍ നിന്നുള്ള 25 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
ബിജെപി നയിച്ച ഭക്തജനസമിതി എട്ടു കരയിലും വിജയം നേടി. സിപിഎംകോണ്ഗ്രസ്സിപിഐ ചേര്‍ന്നുള്ള വികസന സമിതി മുഴുവന്‍ സീറ്റുകളിലും വന്‍ പരാജയ മേറ്റുവാങ്ങി. എസ്ഡിപിഐ പിന്തുണയില്‍ പോരുവഴി പഞ്ചായത്തിലെ പ്രസിഡന്റ് പദം അലങ്കരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ബിനു മംഗലത്തിന്റെ നേതൃത്വത്തിലാണ് വികസന മുന്നണി മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: