തിരുവനന്തപുരം: പുതുതായി പ്രമുഖ ഓഹരി ദല്ലാളായ രാകേഷ് ജുന്‍ജുന്‍വാല ആരംഭിയ്ക്കുന്ന ആകാശ് എയര്‍ അടുത്ത ദിവസം സര്‍വ്വീസ് ആരംഭിയ്ക്കുകയാണ്. പക്ഷെ സിപിഎം നേതാവ് ജയരാജന് ആശ്വസിക്കാന്‍ ഒരു വകയുമില്ല. കാരണം കണ്ണൂരിലേക്ക് ആകാശ് എയര്‍ സര്‍വ്വീസ് തല്‍ക്കാലമില്ല.
ഇതോടെ ഇന്‍ഡിഗോ വിമാനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ജയരാജന് ആ പ്രതീക്ഷയും അസ്തമിച്ചു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആകെ സര്‍വ്വീസ് നടത്തുന്ന ഒരേയൊരു വിമാനം ഇന്‍ഡിഗോ മാത്രമാണ്. ഇന്‍ഡിഗോയ്ക്ക് ഒരു പകരക്കാരന് എത്തുവാന്‍ ജയരാജന് ഇനിയും കാത്തിരിക്കേണ്ടിവരും.
ആഗസ്ത് 13 മുതല്‍ കൊച്ചി-ബെംഗളൂരു റൂട്ടില്‍ ആകാശ് എയര്‍ സര്‍വ്വീസ് ആരംഭിയ്ക്കും. കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വ്വീസ് ആരംഭിയ്ക്കുന്നതിനെക്കുറിച്ച് ആകാശ് എയര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. രണ്ട് ബോയിങ് 737 മാക്സ് വിമാനം ഉപയോഗിച്ചാവും തല്ക്കാലം സര്‍വ്വീസ് നടത്തുക.
വിമാനത്തിനുള്ളില്‍ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞതിന് മൂന്നാഴ്ചത്തെ വിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയതാണ് ജനരാജനെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: