ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞാ ചടങ്ങില്‍ അണിഞ്ഞ ലളിതവും, എന്നാല്‍ അതിമനോഹരവുമായ സാരിയെക്കുറിച്ചാണ് ഇപ്പോള്‍ പലരുടെയും ചര്‍ച്ച.ഈ സാരി സാന്താള്‍ വിഭാഗം അവരുടെ പ്രധാന ഉത്സവമായ ‘ബഹ’ യിലാണ് പ്രധാനമായും ധരിക്കുന്നത്.ദ്രൗപതി മുര്‍മുവിന് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ധരിക്കുന്നതിനായി സഹോദര ഭാര്യ സുക്രിയാണ് സാരി സമ്മാനിച്ചത്.
വെളളയില്‍ പച്ചയും, പിങ്കും ബോര്‍ഡര്‍ വരുന്നതാണ് ഈ സാന്താളി സാരി.ഈ സാരിയ്ക്ക് പല പ്രത്യേകതകള്‍ ഉണ്ട്. ഉത്സവത്തിന് മാത്രമല്ല മറ്റ് പ്രധാന ആഘോഷങ്ങളിലും, മതപരമായ ചടങ്ങുകളിലും സാന്താള്‍ വിഭാഗം ഈ സാരി ധരിക്കാറുണ്ട്.പ്രധാന പ്രത്യേകത ഇത് സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കും.സ്ത്രീകള്‍ സാരിയായി അണിയുമ്പോള്‍, പുരുഷന്മാര് ദോത്തിയായി ധരിക്കും.ഈ സാരി പ്രധാനമായും വെളള നിറത്തില്‍ പലതരം നിറങ്ങള്‍ കൊണ്ടുളള ബോര്‍ഡറുകള്‍ കൊടുത്താണ് ഡിസൈന്‍ ചെയ്യുന്നത്. വലിയ ബോര്‍ഡറുകള്‍ ഇതിന്റെ പ്രത്യേകതയാണ്. ഒഡീഷയിലെ മയൂര്‍ഭഞ്ജിലെ സന്താളി വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലും ഈ സാരി അണിയുന്നത്.ദ്രൗപതി മുര്മ്മിവിന്റെ സത്യപ്രതിജ്ഞ കാണാന്‍ മകളും ഭര്‍ത്താവും, സഹോദര ഭാര്യ സുക്രിയും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: