ന്യൂദല്‍ഹി : കായിക രംഗത്തിനിത് അപൂര്‍വ്വ നിമിഷമെന്ന് നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലാണ് നീരജ് ചോപ്ര കരസ്ഥമാക്കിയത്.
ഞങ്ങളുടെ ഏറ്റവും വിശിഷ്ട കായികതാരങ്ങളില്‍ ഒരാളുടെ മഹത്തായ നേട്ടം. വേള്‍ഡ് അത്ലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രം രചിച്ച നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ കായിക രംഗത്തിന് ഇതൊരു അപൂര്‍വ്വ നിമിഷമാണ്. വരും മത്സരങ്ങളിലും വിജയം കൈവരിക്കാന്‍ ആശംസകള്‍ നേരുന്നുവെന്നായിരുന്നു മോദി ട്വിറ്ററിലൂടെ അിയിച്ചത്.
ഇത് കൂടാതെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിയമകാര്യ മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് തുടങ്ങി നിരവധി പേര് നീരജ് ചോപ്രയെ അഭിനന്ദിച്ചു.
നീരജ് ചോപ്രയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ നീരജിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും മികച്ച നേട്ടം നേടിത്തന്നു. നീരജ് ചോപ്രയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: