ന്യൂദല്‍ഹി:സോണിയയുടെ അടുപ്പക്കാരിയായ കര്‍ണ്ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിനെ ഉപരാഷ്ട്രപപതി സ്ഥാനാര്‍ത്ഥിയാക്കും മുന്‍പ് തന്നോട് കൂടിയാലോചിക്കാത്തതിനാല് കോണ്‍ഗ്രസുമായി കൊമ്പുകോര്‍ത്ത് മമത. ആഗസ്ത് ആറിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചു. ഇതോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലുണ്ടായ പ്രതിപക്ഷ ഐക്യം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉണ്ടാവില്ലെന്നുറപ്പായി.
മമത ബാനര്‍ജിയുടെ മരുമകന് കൂടിയായ അഭിഷേക് ബാനര്‍ജിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും തൃണമൂല്‍ വിട്ടുനില്‍ക്കുമെന്ന കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. “എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കറെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ഉദിക്കുന്നില്ല.ഇരുസഭകളിലുമായി 35 എംപിമാരുള്ള തൃണമൂല്‍ പാര്‍ട്ടിയുമായി കൂടിയാലോചന നടത്താതെയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഞങ്ങള്‍ ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. “- അഭിഷേഖ് ബാനര്‍ജി പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന പ്രക്രിയയോടും തൃണമൂലിന് വിയോജിപ്പുണ്ട്
തൃണമൂല്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സിപിഎം ചേര്‍ന്ന് തൃണമൂലിനെതിരെ അതിരൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും മുന്‍പ് കോണ്‍ഗ്രസ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ബംഗാള്‍ ഗവര്‍ണ്ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎയുടെ ഉപരാഷ്ടപതി സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: