ന്യൂദല്‍ഹി: ഭാരതത്തിന്റെ 15ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിനെ വസതിയിലെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദമോദി. ഭാരതം വീണ്ടും ചരിത്രം സൃഷ്ടിച്ചിക്കുകയാണ്. 1.3 ബില്യണ്‍ ഇന്ത്യക്കാര്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ ഗ്രാമത്തില്‍ ജനിച്ച ഗോത്ര വനിതയെ ഭാരതം രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. ഈ നേട്ടത്തിന് ദ്രൗപതി മുര്‍മു ജിക്ക് അഭിനന്ദനങ്ങള്‍ എന്നും അദേഹം ട്വീറ്റ് ചെയ്തു.
ദ്രൗപതി മുര്‍മു ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങള്‍, ശക്തവും സമ്പന്നവുമായ സേവനം, മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. നമ്മുടെ പൗരന്മാര്ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും പ്രത്യാശയുടെ കിരണമായി ദ്രൗപതി മുര്‍മു ഉയര്‍ന്നുവെന്നും അദേഹം പറഞ്ഞു.
ദ്രൗപതി മുര്‍മു ഒരു മികച്ച എംഎല്‍എയും മന്ത്രിയുമായിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ എന്ന നിലയില്‍ അവര്‍ക്ക് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സാധിച്ചു. മുന്നില്‍ നിന്ന് നയിക്കുകയും ഇന്ത്യയുടെ വികസന യാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദ്രൗപതി മുര്‍മു സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പാര്‍ട്ടി അധീതമായി നന്ദി പറയുന്നു. ദ്രൗപതി മുര്‍മു വിജയം നമ്മുടെ ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നുവെന്നും അദേഹം ട്വീറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: