തിരുവനന്തപുരം : തൊണ്ടി മുതലില്‍ കൃത്രിമത്വം കാണിച്ച് ലഹരിമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ സഹായിച്ചെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാത്തത് വാര്‍ത്ത ആയതിനെതുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാറര്‍ വിചാരണ കോടതിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്ന് സിജെഎം കോടതി കേസിന്റെ ഫയലുകള്‍ വിളിപ്പിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത് 16 വര്‍ഷമായിട്ടും വിചാരണ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. 22 തവണ വിചാരണയ്‌ക്കായി വിളിപ്പിച്ചെങ്കിലും നടപടികളിലേക്ക് കടന്നിരുന്നില്ല. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് കോടതിയില്‍ നിന്നുള്ള ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചത്. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. ഇത് തിങ്കളാഴ്ച ഉച്ചയ്‌ക്ക് പ്രത്യേക ദൂതന്‍ മുഖേന ഫയലുകള്‍ സിജെഎം വിളിപ്പിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ട് നല്‍കാനാണ് സിജെഎം നടപടിയെന്നാണ് സൂചന.
അതേസമയം മയക്കുമരുന്ന് കേസിന്റെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നതിന് മുമ്പാണ് ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് പ്രതിയെ രക്ഷിക്കാന്‍ നീക്കം നടത്തിയത്. പൂന്തുറ സിഐയായിരുന്ന ജയമോഹനാണ് മയക്കുമരുന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1990ല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കവേ വിദേശിക്ക് വേണ്ടി ഹാജരായത് ഹൈക്കോടതിലെ മുതിര്‍ന്ന അഭിഭാഷകനായ കുഞ്ഞിരാമമേനോനാണ്. അന്ന് ആന്റണി രാജു അദ്ദേഹത്തിന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.
കേസ് വിചാരണയ്‌ക്കിടെ ഹാജരാക്കിയ തൊണ്ടിമുതലായ അടിവസ്ത്രം വളരെ ചെറുതായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അന്ന് കേസില്‍ നിന്നും പ്രതിയെ ഒഴിവാക്കിയത്. ഇതിന് പിന്നാലെ കേസില്‍ നടന്നുവെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷത്തെ പരിശോധനയ്‌ക്ക് ശേഷം ഹൈക്കോടതി കേസ് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഇതിനിടെ ആന്റണി രാജു എംഎല്‍എയായി. 2005ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐ.ജി.യായിരുന്ന ടി.പി. സെന്‍കുമാര്‍ ഉത്തരവിട്ടു. കോടതിയുടെ കസ്റ്റഡിയിലായിരുന്ന തൊണ്ടിസാധനത്തില്‍ കൃത്രിമം കാട്ടിയതിന് തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ പ്രതികളാക്കി കേസെടുത്തു. 2006ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചംകണ്ടില്ല. 2014ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: