Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്‍ഡിഗോ കമ്പനി കളികാണാനിരിക്കുന്നതേയുള്ളൂ

2016 മാര്‍ച്ചിലെ കണക്കനുസരിച്ചു 41 ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കും 7 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉള്‍പ്പെടെ 48 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇന്‍ഡിഗോ ദിവസേന 918 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. പ്രധാന ഹബ് സ്ഥിതിചെയ്യുന്നത് ഡല്‍ഹിയിലാണ്, കൂടാതെ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളിളും ഹബ്ബുകള്‍ ഉണ്ട്.

ഉത്തരന്‍ by ഉത്തരന്‍
Jul 20, 2022, 05:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹിയില്‍നിന്നും ഗുവാഹതി വഴി ഇംഫാലിലേക്ക് സര്‍വീസ് നടത്തിയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2006 അവസാനത്തോടുകൂടി എയര്‍ലൈനിനു 6 വിമാനങ്ങള്‍ ഉണ്ടായിരുന്നു, 2007ല്‍ മറ്റു 9 വിമാനങ്ങള്‍കൂടി സ്വന്തമാക്കി. 2010 ഡിസംബറില്‍ എയര്‍ ഇന്ത്യയെ കടത്തിവെട്ടി 17.3 ശതമാനം മാര്‍ക്കറ്റ് വിഹിതം സ്വന്തമാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനും ജെറ്റ് എയര്‍വേസിനും പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എയര്‍ലൈന്‍സായി.

2016 മാര്‍ച്ചിലെ കണക്കനുസരിച്ചു 41 ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കും 7 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉള്‍പ്പെടെ 48 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇന്‍ഡിഗോ ദിവസേന 918 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. പ്രധാന ഹബ് സ്ഥിതിചെയ്യുന്നത് ഡല്‍ഹിയിലാണ്, കൂടാതെ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളിളും ഹബ്ബുകള്‍ ഉണ്ട്.

ചെലവ് കുറഞ്ഞ എയര്‍ലൈനാണ് ഇന്‍ഡിഗോ. 2017 ജനുവരിയിലെ കണക്കനുസരിച്ചു 39.8 ശതമാനം മാര്‍ക്കറ്റ് വിഹിതമുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ്. കൂടാതെ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റയായ ചെലവ് കുറഞ്ഞ എയര്‍ലൈനുമാണ്. ഇതൊക്കെയാണെങ്കിലും ഇനി ഇന്‍ഡിഗോ വിമാനക്കമ്പനി ചുറ്റിയതുതന്നെ. അല്ലെങ്കില്‍ ചുറ്റിക്കും. ആരാണ് ഇ.പി. ജയരാജനെന്ന് ഇന്‍ഡിഗോ അറിയും.  അല്ലെങ്കില്‍ അറിഞ്ഞിരിക്കും. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കോ? അറിയണമല്ലൊ!. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന് ജയരാജന്‍ പ്രസ്താവിച്ചിരിക്കുന്നു. വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോ. നിയമവിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നു പോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ലെന്ന ഉറച്ച തീരുമാനമാണ് ജയരാജന്‍ എടുത്തത്. ഇന്‍ഡിഗോ കമ്പനി കളി കാണാനിരിക്കുന്നതേയുള്ളൂ.  

”മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ ക്രിമിനലുകളാണെന്ന് അറിഞ്ഞിട്ടും ഇന്‍ഡിഗോ കമ്പനി ടിക്കറ്റ് നല്‍കുകയായിരുന്നു. ജൂണ്‍ 13ന് താനും ഭാര്യയും ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മുഖ്യമന്ത്രിയും വിമാനത്തിലുണ്ടായിരുന്നു. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന ആളാണ് മുഖ്യമന്ത്രി. ആര്‍എസ്എസ് നേതാവ് രണ്ടു കോടിരൂപയാണ് മുഖ്യമന്ത്രിയുടെ തലയ്‌ക്കു വില പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കുനേരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ തടഞ്ഞതിനുശേഷം, കമ്പനിയുടെ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കാട്ടി അറിയിപ്പു ലഭിച്ചു. 12ന് പങ്കെടുക്കാനായിരുന്നു നിര്‍ദേശം. അന്ന് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകന്‍ വിശദാംശങ്ങള്‍ അറിയിക്കുമെന്നും കമ്പനിയെ അറിയിച്ചു. അതിനുശേഷം ഒരു തരത്തിലുമുള്ള വിവരവും കമ്പനിയില്‍നിന്ന് ലഭിച്ചില്ല. വൈകിയാണ് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത കണ്ടത്. അപ്പോള്‍ തനിക്ക് ഇതേക്കുറിച്ചു വിവരം ഇല്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇവിടുത്തെ ഇന്‍ഡിഗോ കമ്പനിക്കു നിര്‍ദേശം അയച്ചു കൊടുത്തതായി അറിയാന്‍ കഴിഞ്ഞു. ഇന്‍ഡിഗോ കമ്പനി നിയമവിരുദ്ധമായ നടപടിയാണ് സ്വീകരിച്ചത്.  

സെഡ് കാറ്റഗറിയുള്ള ആള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ ക്രിമിനല്‍ കേസിലെ പ്രതി അടക്കം 3 അംഗ സംഘം ടിക്കറ്റ് എടുത്ത് കയറി. ഈ മൂന്നു പേര്‍ക്കും ടിക്കറ്റ് കൊടുക്കരുതായിരുന്നു. ഗുരുതരമായ വീഴ്ചയാണ് ഇന്‍ഡിഗോയ്‌ക്കു പറ്റിയത്. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ഓഫിസില്‍നിന്ന് ടിക്കറ്റ് എടുക്കുമ്പോള്‍ ടിക്കറ്റ് കൊടുക്കാതിരിക്കണമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്കടുത്തേക്ക് ചാടിവന്നു. നടവഴിയില്‍നിന്ന് താന്‍ തടഞ്ഞതിനാല്‍ മുഖ്യമന്ത്രിക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കില്‍ ഇന്‍ഡിഗോ കമ്പനിക്കു കളങ്കം ഉണ്ടായേനേ. ഇതു വസ്തുതാപരമായി പരിശോധിക്കുന്നതിനു പകരം തെറ്റായ നടപടിയാണ് കമ്പനി സ്വീകരിച്ചത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനല്ല ഇന്‍ഡിഗോയ്‌ക്കു താല്‍പര്യം. മാന്യമായി സര്‍വീസ് നടത്തുന്ന കമ്പനികളിലേ ഇനി യാത്ര ചെയ്യൂ. ഇന്‍ഡിഗോ കമ്പനിയില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നുമില്ല.” മട്ടന്നൂര്‍-തിരുവനന്തപുരം റൂട്ടില്‍ ആഴ്ചയിലൊരു ടിക്കറ്റ് കുറഞ്ഞാല്‍ ഇന്‍ഡിഗോ തെണ്ടിയതുതന്നെ. സംഭവം സംബന്ധിച്ച് വിശാലമായി നിയമസഭയില്‍ വിവരിച്ച മുഖ്യമന്ത്രി തനിക്കെതിരെ തോക്കുചൂണ്ടിയതടക്കമുള്ള കാര്യങ്ങള്‍ വിവരിച്ചു. പിണറായിയില്‍ തന്നെയായിരുന്നു വധശ്രമം. ഒരു കുട്ടിയുടെ ഇടപെടല്‍ കൊണ്ടാണ് രക്ഷപ്പെട്ടത്. എന്നെ തന്നെ ലക്ഷ്യമിട്ട് നിരവധി സംഭവങ്ങള്‍ നേരത്തെ ഉണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തോലമ്പ്ര തെക്കാടിപുഴയില്‍ തനിക്കെതിരെ നിറ ഒഴിച്ചതാണ്. മമ്പറത്ത് നടന്നുപോകുമ്പോള്‍ ഒരാള്‍ മുകളില്‍ നിന്ന് തോക്കുചൂണ്ടി. നിറയൊഴിച്ചില്ല. ഈ രണ്ടു സംഭവങ്ങള്‍ നടക്കുമ്പോഴും താന്‍ എംഎല്‍എയാണ്. മുഖ്യമന്ത്രി തുടര്‍ന്നു. ഏതായാലും ജയരാജന്‍ ചെയ്ത സാഹസമൊന്നും പിറണായി ചെയ്തില്ല. നാടുവിട്ടോടിയില്ല. ഭാഗ്യം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി. ജൂണ്‍ 12 നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയതുറ പോലീസ് കേസെടുത്തിരുന്നു. ആ സംഭവത്തോടനുബന്ധിച്ച് നാടകീയമായാണ് മുന്‍ എംഎല്‍എ ശബരീനാഥിനെ അറസ്റ്റുചെയ്തത്. എന്നാല്‍ ജയരാജനെതിരെ ഒരു നടപടിയുടെയും ആവശ്യമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാല്‍ ജയരാജന് ഒരഭിപ്രായമുണ്ട്. ഇന്‍ഡിഗോ തനിക്ക് അവാര്‍ഡ് തരണം. തടഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമായിരുന്നില്ലെ. അങ്ങനെ സംഭവിച്ചാല്‍ എന്താകും സ്ഥിതി.

എകെജി സെന്ററിന്റെ ഗേറ്റിന് ‘ബോംബെറിഞ്ഞ’ കേസില്‍ ഇതുവരെ പ്രതികളെ ആരെയും കിട്ടിയിട്ടില്ല. അതിനെക്കുറിച്ചുള്ള ജയരാജന്റെ ആദ്യപ്രതികരണം കോണ്‍ഗ്രസെന്നാണ്. ഒടുവിലത്തെ പ്രതികരണം ‘ഇതുവരെയും സുകുമാരക്കുറുപ്പിലെ പിടിച്ചില്ലല്ലോ’ എന്നായിരുന്നു. ജയരാജനെ പിടികൂടി കുടഞ്ഞാല്‍ ആദ്യത്തെ പ്രശ്‌നം തീരും. ആര് പിടിക്കും? അതാണ് പ്രശ്‌നം.

Tags: Indigo Airlinesഇ.പി. ജയരാജന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴയും ആലിപ്പഴ വീഴ്ചയും: 227 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു: ഭയന്ന് നിലവിളിച്ച് യാത്രക്കാർ

Kerala

തിരുപ്പതി ദര്‍ശനം മുടങ്ങി, ഇന്‍ഡിഗോ എയര്‍ലൈന്‍സ് 26000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Business

ബെംഗളൂരുവിലേക്ക് ദിവസവും സർവീസ്; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന്‌ കൂടുതൽ ആഭ്യന്തര സർവീസ് ആരംഭിക്കാൻ ഇൻഡിഗോ എയർലൈൻസ്‌

Kerala

വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് സിഗരറ്റ് വലിച്ചു; കണ്ണൂർ സ്വദേശി പിടിയിൽ, സംഭവം അബുദാബി-മുംബൈ ഇൻഡിഗോ വിമാനത്തിൽ

Business

കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ്; പ്രതിദിനം ഏകദേശം 80 വിമാനങ്ങൾ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies