തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങുമെന്നും അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. മതപാഠശാല ഗ്രൂപ്പ് കണ്‍വീനര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയവും കൊവിഡും മൂലം കഴിഞ്ഞ നാലുവര്‍ഷം മതപാഠശാലകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇപ്പോള്‍ വീണ്ടും ശക്തമായ പ്രവര്‍ത്തനം നടക്കുന്നുണ്ട്. പുരാണപാരായണ സമിതികള്‍ ക്ഷേത്രങ്ങളോടനുബന്ധിച്ച് രൂപീകരിക്കുമെന്നും മതപാഠശാലാ പ്രവര്‍ത്തകരെ ഇതില്‍ പങ്കാളികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം കമ്മിഷണര്‍ പ്രകാശ്, അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണചന്ദ്രന്, ബിനു, പേഴ്സണല്‍ സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 18 ഗ്രൂപ്പില്‍ നിന്നുള്ള കണ്‍വീനര്‍മാര്‍ പങ്കെടുത്തു. മത പാഠശാലാ വിദ്യാര്‍ഥികളുടെ സംസ്ഥാനതല രാമായണ മത്സരങ്ങള്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ വച്ച് നടത്തുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: