മൊകേരി: മൊകേരി പഞ്ചായത്തിലെ കൂരാറ 12-ാം വാര്‍ഡില്‍ നൂറ് വര്‍ഷം പഴക്കമുള്ള മടത്തില്‍ കുളം പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കുന്നു. കുടിവെള്ള സംരക്ഷണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26.5 ലക്ഷം രൂപ ചിലവഴിച്ചാണ് കുളത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്.
പതിനെട്ടര മീറ്റര്‍ നീളത്തിലും 18 മീറ്റര്‍ വീതിയിലുമാണ് കുളം പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ പദ്ധതിയില്‍ 10 ലക്ഷം രൂപ കുളത്തിന് ചുറ്റം സംരക്ഷണഭിത്തിയൊരുക്കുന്നതിനും സൗന്ദര്യവത്കരണത്തിനുമായി പഞ്ചായത്ത് നീക്കിവച്ചു.
മഴ വെള്ളസംഭരണിയെന്നനിലയില് കുളത്തിന്റെ ജലസംഭരണസാധ്യതകള് ഉപയോഗപ്പെടുത്തി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വത്സന് പറഞ്ഞു. മൂന്ന് മാസമായി ആരംഭിച്ച നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. പദ്ധതി പൂര്‍ത്തിയാകുന്ന തോടെ പ്രദേശവാസികള്‍ക്ക് നീന്തല്‍ പരിശീലനം കൂടെ ഒരുക്കാന്‍ ആലോചിക്കുകയാണ് പഞ്ചായത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: