തിരുവനന്തപുരം: മുഖ്യമന്ത്രിക്കാ ദല്‍ഹിയില്‍ ഉപയോഗിക്കാനായി പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ പണം അനുവദിച്ചു. ഗവർണർക്കും ദല്‍ഹിയിലെ ഉപയോഗത്തിനായി പ്രത്യേക ഇന്നോവ കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ രണ്ടു കാറുകളും വാങ്ങാന്‍ 72 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ കറുത്തതാണോ വെളുത്തതാണോ വാങ്ങുന്നത് എന്ന് വ്യക്തമല്ല.
ദൽഹിയിലെ ഉപയോഗത്തിനാണ് ഈ കാറുകൾ. ഇടയ്ക്കിടെ ഔദ്യോഗിക കാര്യങ്ങൾക്ക് പോകുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമാണ് ഈ കാറുകള്‍. മുഖ്യമന്ത്രിയും ഗവർണറും ദൽഹിയിൽ നിത്യ സന്ദർശകരല്ല. ഇത്രയും തുക മുടക്കി ദൽഹിയിലേക്ക് മാത്രമായി വാഹനം വാങ്ങുന്നതും വിമർശനം ഉയരുന്നു.
വാഹനം വാങ്ങാനുളള ഭരണപരമായ അനുമതി നൽകിക്കൊണ്ടുളള ഉത്തരവ് പുറത്തുവന്നു. ദൽഹി കേരള ഹൗസിലെ പൊതുഭരണ വകുപ്പിനാണ് കാറുകൾ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: