തിരുവനന്തപുരം: എം.എം.മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച് പ്രതികരണം നടത്തിയ കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന് മാപ്പു പറഞ്ഞു. ‘അദ്ദേഹത്തിന്റെ മുഖമെന്നും ഒര്‍ജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ. മണി അങ്ങനെ ആയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോട് പറയുകയല്ലാതെ എന്ത് ചെയ്യാം. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മാന്യതയാണ്. മണിക്ക് അതൊന്നുമില്ലല്ലോ” എന്നാണ് സുധാകരന് പറഞ്ഞത്.
രാവിലെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സുധാകരന് വൈകിട്ട് അറിയിച്ചു.
”ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയൊരു പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.” സുധാകരന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: