ന്യൂദല്‍ഹി: കേരളത്തില്‍ ഹിന്ദുക്കള്‍ നൂനപക്ഷം ആയോയെന്ന് സുപ്രീംകോടതി. കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ആരാഞ്ഞത്. , ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കേസിന്റെ വാദത്തിനിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നതില് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍, മണിപ്പുര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജയിലാണ് ന്യൂനപക്ഷമന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഭിഭാഷകന് അശ്വനി ഉപാധ്യായയുടെ ഹര്‍ജിയിലായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. പഞ്ചാബ്, കാശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ കേരളം, അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിട്ടും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെടുന്നുവെന്നും കോടതിയില്‍ വാദം ഉയര്‍ന്നു. ഇതോടെയാണ് ഒമ്പത് സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഹിന്ദു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടതിന്റെ പ്രത്യേക ഉദാഹരണങ്ങളും എന്‍സിഎം റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: