കൊല്ലം: ഹിന്ദുദൈവങ്ങളെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട മുന്‍ എംഎല്‍എ വി.ടി. ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന് രംഗത്ത്. കൊല്ലം ബാറിലെ അഭിഭാഷകന് നീരാവില്‍ മധുശ്രീയില്‍ ജി.കെ. മധുവാണ് അഞ്ചാലുംമൂട് പോലീസില്‍ ബല്‍റാമിനെതിരെ പരാതി നല്‍കിയത്.
ബല്‍റാം ഫെയ്സ്ബുക്കില്‍ മുന്‍പും പലതവണ ഹിന്ദുമത വിശ്വാസികളെ വ്രണപ്പെടുത്തും വിധത്തിലുള്ള പോസ്റ്റുകള്‍ ഇട്ടിട്ടുള്ളതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലാണ് തുടര്‍ച്ചയായി പോസ്റ്റിടുന്നത്.
ഇപ്പോള്‍ മഹാദേവനെയും ഹനുമാനെയും ശ്രീരാമനെയും വികൃതവല്കരിച്ച്, അപമാനിക്കുന്ന വിധം പോസ്റ്റിട്ടത് ശിവഭക്തനായ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തിയാലും ബല്‍റാമിനെതിരെ നിയമനടപടികളുമായി മന്നോട്ടുപോകുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനകാലത്തും ഹിന്ദുക്കളെ അവഹേളിക്കും വിധമായിരുന്നു ബല്‍റാമിന്റെ നിലപാട്. രാജകുടുംബത്തെ പരിഹസിച്ചു. മതേതരവാദിയാണെന്ന് തെളിയിക്കാന്‍ ഹിന്ദുമതത്തെ മാത്രം നിന്ദിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സ്വന്തം മതത്തെയും ഇതരമതങ്ങളെയും ഒരുപോലെ ബഹുമാനിക്കുമ്പോഴാണ് മതേതരത്വം ആകൂവെന്ന് മധു പിന്നീട് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെഎസ്യുവിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ മധു കോളജ് യൂണിയന് ചെയര്മാന്, ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതിയംഗം എന്നി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ നെഹ്റു പീസ് ഫൗണ്ടേഷന്റെ ജില്ലാ പ്രസിഡന്റാണ് അഡ്വ. ജി.കെ. മധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: