കൊച്ചി: തൃപ്പുണിത്തുറയില്‍ മാലിന്യക്കൂമ്പാരത്തില്‍ ദേശീയപതാക കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കിഴക്കമ്പലം സ്വദേശി ഷമീര്‍, ഇടുക്കി സ്വദേശിയായ മണി ഭാസ്കര്‍, തോപ്പുംപടിയിലെ സജാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ദിവസമാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ദേശീയ പതാക കണ്ടെത്തിയത്.കോസ്റ്റ് ഗാര്‍ഡിന്റെ മാലിന്യങ്ങള്‍ക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദേശീയ പതാകകള്‍ കണ്ടെത്തിയത്.പാടത്തെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യത്തില്‍ കിടന്ന ദേശീയ പതാകകള്‍ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.ഏഴിലധികം ദേശീയ പതാകകള്‍ മാലിന്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദേശീയപതാകയോടുള്ള അനാദരവ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഹില്‍ പാലസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പ്രതികള്‍ കോസ്റ്റ് ഗാര്‍ഡില്‍നിന്നും മാലിന്യം ശേഖരിച്ച ശേഷം യാര്‍ഡില്‍ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പതാക എങ്ങനെ വന്നു എന്നും ആരുടേതാണെന്നും ആര് വഴിയാണ് വന്നതെന്നും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: